ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ രൂപം കൊടുത്ത ‘ടെറസ് കൃഷി കൂട്ടായ്മ’ യുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് സമാജത്തിൽ വച്ച് നിർവ്വഹിച്ചു.
ടെറസ് കൃഷി തുടങ്ങുന്നതിനെ കുറിച്ചും അതിന്റെ പരിപാലനത്തെ പറ്റിയും വിദഗ്ധർ ക്ലാസുകൾ എടുത്തു. പങ്കെടുക്കുന്നവര്‍ക്ക് പച്ചക്കറി വിത്തുകളും, മുളപ്പിച്ച തൈകളും നൽകി. ടെറസ് പച്ചക്കറി, പൂച്ചെടി പരിപാലനം, എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ നയിച്ചത് ഹോർട്ടികള്ചറിസ്റ്റ് പി.ടി അബ്ദുള്‍ ഗഫൂർ ആണ്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൃഷിയിൽ ബിരുദം നേടിയിട്ടുള്ളയാളാണ് അബ്ദുള്‍ ഗഫൂര്‍.
ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തി കൃഷിമന്ത്രിയുമായി ഓൺലൈൻ അഭിമുഖം കഴിഞ്ഞ മാസം സംഘടിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ചു ടെറസിലും ബാല്‍ക്കണിയിലും കൃഷി ചെയ്യാൻ താല്പര്യമുള്ളവരെ കൂട്ടിച്ചേർത്തു കൊണ്ട് ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ രൂപം കൊടുത്തതാണ് ‘ടെറസ് കൃഷി കൂട്ടായ്മ’.
കൂടുതൽ വിവരങ്ങൾക്ക് സമാജം അസിസ്റ്റന്റ് സെക്രട്ടറി സിറാജ് (39443097), ഗാർഡൻ ക്ലബ് കൺവീനർ നന്ദകുമാര്‍ (39285409) എന്നിവരെ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: