തൃശൂര്‍: ക്ഷേത്രങ്ങളുടെ വരുമാനം കൊള്ളയടിക്കാനുള്ള നീക്കത്തിനും അവയുടെ നിലനില്‍പ്പിനെ തകര്‍ക്കുന്ന നിലപാടുകള്‍ക്കുമെതിരെ ക്ഷേത്രസംരക്ഷണ സമിതി തൃശൂര്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രരക്ഷാ സമ്മേളനം നാളെ നടക്കും.ഉച്ചക്ക് ശേഷം മൂന്നിന് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി.ശശികല ടീച്ചര്‍, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക, ക്ഷേത്രങ്ങളുടെ കവര്‍ന്നെടുക്കപ്പെട്ട മുഴൂവന്‍ സ്വത്തുകളും ക്ഷേത്രങ്ങള്‍ക്ക് വിട്ടുകൊടുക്കുക, ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമിതി ക്ഷേത്രരക്ഷാ സമ്മേളനം സംഘടിപ്പിക്കുന്നത്.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സേവാ പ്രമുഖും ജില്ലാ അദ്ധ്യക്ഷനുമായ എപി.ഭരത്കുമാര്‍, ജില്ലാ സെക്രട്ടറി പിആര്‍.ഉണ്ണി, ക്ഷേത്രരക്ഷാ സമ്മേളനം സ്വാഗതസംഘം അദ്ധ്യക്ഷന്‍ ടിഎസ് രാമകൃഷ്ണന്,ജനറല്‍ കണ്‍വീനര്‍ മുരളി കോളങ്ങാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: