കണ്ണൂര്‍: സംഗീതം, നൃത്തം, നാടകം, മാപ്പിളകല തുടങ്ങിയ വിവിധ കലാരംഗങ്ങളില്‍
സജീവമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കലാ-സാഹിത്യ പ്രവര്‍ത്തകരെ സ്‌കൂളില്‍ സ്‌പെഷല്‍ അധ്യാപകരായി നിയമിക്കണമെന്ന് സവാക് ജില്ലാകമ്മറ്റി സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന കലാകാര പെന്‍ഷന്‍ കേമ്പ് ആവശ്യപ്പെട്ടു. കേന്ദ്ര പെന്‍ഷന്‍ മാനദണ്ഡം പുനര്‍ നിശ്ചയിക്കാന്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്നും കേമ്പ് ആവശ്യപ്പെട്ടു. സവാക് സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സ് മെമ്പര്‍ ഒ.നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന്, എം.വി.ജി.നമ്പ്യാര്‍, ഷാജി അടുക്കാന്‍, ബിന്ദു സജിത്കുമാര്‍, സാവിത്രി ധര്‍മ്മശാല, ടി.കെ.ഡി മുഴപ്പിലങ്ങാട്, ചന്ദ്രന്‍മന്ന, വല്ലിടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി.ടി.കരുണന്‍, സുമതി തളിപ്പറമ്പ്, കെ.വി.രാഘവ പണിക്കര്‍, പ്രേമലത, എ.ടി.കമലം, പി.കൃഷ്ണന്‍, മോഹന്‍ദാസ് എടയന്നൂര്‍, പി.എം.നാരായണന്‍ നമ്പീശന്‍, എം.ലക്ഷ്മണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















