ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ രണ്ടാമത് ഏകാദശ മഹാരുദ്രാഭിഷേകം 29ന് രാവിലെ 6.30 മുതല്‍ 9.30വരെ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മഹാദേവ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വേണ്ടിയാണ് മഹാദേവ ക്ഷേത്രങ്ങളില്‍ മാത്രം മഹാരുദ്രാഭിഷേക പൂജ നടത്തപ്പെടുന്നത്. തന്ത്രിവര്യന്മാരുടെ നേതൃത്വത്തില്‍ 11 ദ്രവ്യങ്ങളോടെ 11 തവണ ശ്രീരുദ്ര മന്ത്രം ജപിച്ച് അര്‍പ്പിക്കപ്പെടുന്നതാണ് ചടങ്ങ്.
















