ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടുനല്കിയെന്ന പരാതിയില്‍ വിജിലന്‍സ് വിഭാഗം വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി. ഒറ്റതവണ നികുതി അടയ്ക്കാതെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ട് നല്‍കരുതെന്നാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായി ഇരിങ്ങാലക്കുട നഗരസഭ കെട്ടിടങ്ങളുടെ ഒറ്റതവണ നികുതിയടക്കാതെ കെട്ടിടങ്ങള്‍ക്ക് നമ്പറിട്ട് നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നഗരസഭ പരിധിയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ സംഘം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: