ചാലക്കുടി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്ന് ഗുരുവായൂര്‍ എസ് ഐ അനില്‍ ടി മേപ്പുള്ളിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ്. ചാലക്കുടിക്കടുത്ത് പോട്ട വാഴക്കുന്നിലുള്ള വീട്, പേരാമംഗലത്തുള്ള വാടക വീട്. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഒരേ സമയത്തായിരുന്നു റെയ്ഡ്. അനധികൃതമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ സി.ഐ.വി.രമേഷിന്റെ നേതൃത്വത്തില്‍ റെയിഡ് നടത്തിയത്. പോട്ട വാഴക്കുന്നില്‍ ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു റെയിഡ്. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച റെയിഡ് ഏറെ വൈകിയും തുടര്‍ന്നു. പുറനാട്ടുകരയില്‍ എസ്ഐയുടെ ഭാര്യ വീട്ടിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: