കണ്ണൂര്‍: അധ്യാപകരുടെ ജോലിഭാരം കൂട്ടാനുള്ള ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ ഹയര്‍സെക്കണ്ടറിയില്‍ വ്യാപക പ്രതിഷേധം. എയിഡഡ് മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്തുവരുന്ന അധ്യാപകര്‍ക്കുള്ള ഇരുട്ടടികൂടിയാണിത്. നിലവിലുള്ള വ്യവസ്ഥപ്രകാരം അനുവദിക്കേണ്ട് മൂവായിരം തസ്തികകളാണ് ഇതുമൂലം ഇല്ലാതാവുന്നത്. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞിട്ട് പോലും തസ്തികകള്‍ നിലനില്‍ത്തുമ്പോഴാണ് ഹയര്സെക്കണ്ടറിയോട് വിവേചനം കാണിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളെയാണ് ദോഷകരമായി ബാധിക്കുക. അതിനാല്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളിക്കളയണമെന്നും തസ്തികകള്‍ ഉടന്‍ അനുവദിക്കണമെന്നും പിജി ടീച്ചേര്‍സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് വി.എ.അഗസ്റ്റിന്റ അധ്യക്ഷത വഹിച്ചു. എന്‍.വി.വത്സന്, പി.കെ.റാവുത്തര്‍, എസ്.ബേബി ശാന്ത, കെ.ഇ.ആന്റണി, എസ്.മുരുകേശന് നാടാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















