കണ്ണൂര്‍: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 16 മുതല്‍ 28 വരെ നടക്കുന്ന അഗ്രിഫിയസ്റ്റ 2016 പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഫീല്‍ഡ് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. പ്രദര്‍ശനത്തിന് കൃഷി/കാര്‍ഷികഅനുബന്ധ മേഖലകളിലെ കര്‍ഷകരുടെയും, സംരംഭകരുടെയും വിവിധ കണ്ടു പിടുത്തങ്ങള്‍, വികസിപ്പിച്ചെടുത്ത തനത് സാങ്കേതിക വിദ്യകള്‍, മൂല്യ വര്‍ദ്ധിത വസ്തുക്കള്‍, ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് സ്റ്റാളുകള്‍ അനുവദിക്കും. അഗ്രിഫിയസ്റ്റയിലൂടെ പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും ജനമധ്യത്തിലെത്തിക്കുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രഫസര്‍ കെ.എന്‍. സതീശന്‍ പറഞ്ഞു. താല്‍പര്യമുള്ള കര്‍ഷകരും സാസ്ത്രജ്ഞരും സംരംഭകരും 9567672816, 9544084075,8547058115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















