Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായി വിജയന്‍ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകളുടെ മുഖ്യമന്ത്രി : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:50 am IST
in Kannur

കണ്ണൂര്‍: പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും മാര്‍ക്‌സിസ്റ്റ് ക്രമിനലുകളുടെ മുഖ്യമന്ത്രി മാത്രമാണെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി പറഞ്ഞു.സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അമ്മമാരുള്‍പ്പെടെയുളള കുടുംബങ്ങള്‍ ഇന്നലെ കലക്‌ട്രേറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയിലും ധര്‍ണ്ണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി സ്വന്തം നാട്ടിലുള്‍പ്പെടെ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രം സന്ദര്‍ശനം നടത്തുകയാണ്. ഒരു ഭരണാധികാരിക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണ് പിണറായി നടത്തുന്നത്. മുഖ്യമന്ത്രിയായതു കൊണ്ടാണ് സമാധാനത്തിന് മുന്‍കയ്യെടുക്കാന്‍ പറഞ്ഞത്. അല്ലാതെ സിപിഎം നേതാവെന്ന നിലയിലല്ല. 346 കോടി രൂപയുടെ പൊതുമുതല്‍ പൊതുഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ പ്രതിയാണ് പിണറായി വിജയന്‍. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി നാടുനീളെ കളളപ്രചരണം നടത്തുകയാണ് സിപിഎം. നുണപ്രചരണത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാനാവില്ലെന്നും എന്നാല്‍ മറ്റെല്ലാ രീതിയിലും സിപിഎമ്മിനെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങള്‍ തയ്യാറാണ്.

കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം ആര്‍എസ്എസാണെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും ഭാഷ്യം. പയ്യന്നൂരിലും വാളാങ്കിച്ചാലിലും സിപിഎമ്മുകാര്‍ കൊല ചെയ്യപ്പെട്ടതാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് കാരണമെന്ന് കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ പയ്യന്നൂര്‍ മേഖലയിലും പിണറായി മേഖലയിലും കഴിഞ്ഞ കാലങ്ങളില്‍ പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്നെല്ലാം സംഘ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. അന്നിതൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ വാര്‍ത്തയാവുകയോ ചെയ്തില്ല. ജീവിക്കാന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ ഭീകരമായ പ്രവര്‍ത്തിയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ഇതരര്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്ന സിപിഎം നേതൃത്വം പാര്‍ട്ടിക്കാരായ അക്രമികളെ അന്യജില്ലകളിലേക്കും മറ്റും കയറ്റുമതി ചെയ്യുകയാണ്. അവിടങ്ങളിലും അശാന്തി വിതയ്‌ക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സിപിഎം. ഇതിന്റെ തെളിവാണ് വടകരയിലെ ടി.പി.വധത്തിലും ഏറ്റവും ഒടുവില്‍ നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അസ്ലം കേസിലും കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയുടെ അനുയായികളും നാട്ടുകാരും പിടിക്കപ്പെട്ട സംഭവം. ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനത്തിനായി എത്തിയവരാണ് അക്രമണത്തിനു പിന്നിലെന്ന് പറയുന്ന സിപിഎം നേതൃത്വം നാടുമുഴുവന്‍ അശാന്തി വിതയ്‌ക്കാന്‍ ക്രിമനലുകളായ അണികളെ പറഞ്ഞു വിടുകയാണ്. ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കൊളളയടിക്കുന്ന സിപിഎം ഇതാണോ വര്‍ഗ്ഗസമരമെന്ന് വ്യക്തമാക്കണം.

മുഴുത്ത സ്റ്റാലിനിസ്റ്റായ പിണറായി പകയും ക്രൗര്യവും മനസ്സില്‍വെച്ച് സാരോപദേശം നടത്തുന്നത് വിരോധാഭാസമാണ്. പച്ചക്കളളമാണ് മുഖ്യന്‍ നിയമസഭയില്‍ തട്ടിവിട്ടത്. നാട്ടില്‍ സമാധാനം വേണമെന്ന് ചിന്തിക്കേണ്ടത് ഭരണപക്ഷമാണ്. അവര്‍ക്ക് അതിനുളള ഉത്തരവാദിത്വമുണ്ട്. പോലീസ്, സിപിഎം അക്രമങ്ങള്‍ക്ക് മുന്നില്‍ നിസഹായരായി കയ്യും കെട്ടി നില്‍ക്കുകയാണ്. സിപിഎം നിലനില്‍പ്പിനായി ഏപ്പോഴും അക്രമം ആഗ്രഹിക്കുകയാണ്.എന്നാല്‍ ആര്‍എസ്എസ് അത് ആഗ്രഹിക്കുന്നില്ല. സിപിഎം അക്രമം അവസാനിപ്പിച്ചാല്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎമ്മിന് മുന്നില്‍ കീഴടങ്ങി കണ്ണൂരില്‍ സംഘപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ആര്‍എസ്എസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.