ചാലക്കുടി:ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോക്ക് കൂടുതല്‍ ലോ ഫ്ളോര്‍ ബസൂകള്‍ അനുവദിക്കുമെന്ന് മന്ത്രി എ.കെശശീന്ദ്രന് അറിയിച്ചു.ഇതില്‍ ഒരെണ്ണം അടുത്ത ദിവസം തന്നെ സര്‍വ്വീസ് ആരംഭിക്കുന്നതുമായ. ടൂറിസ പ്രാധാന്യമുള്ള ഇവിടുത്തെ കെഎസ്ആര്‍ടിസി കോമ്പൗണ്ടില്‍ വാണിജ്യ,ടൂറിസം മേഖലകള്ക്കുതുകുന്ന ഒരു പ്രൊജക്ട് നടപ്പാക്കുന്നതിനായി സിവില്‍ വിങ്ങിനോട് പ്രൊജക്ട് തയ്യാറാക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി,ഷെഡ്യൂകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, കണ്ടക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതനുമായി അടിയന്തിരമായ നടപടി സ്വീകരിക്കും.
കോമ്പൗണ്ട് ചുറ്റു മതില് കെട്ടി സംരക്ഷിക്കുന്നതിന് നചപടി സ്വീകരിക്കുമെന്നും മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.ഫൈ ഓവറിന് താഴെ സര്‍വ്വീസ് റോഡില്‍ കൂടി സര്‍വ്വീസ് നടത്തുമെന്നും,വളപ്പില്‍ പാര്‍ക്കിംഗ് സൗകര്യവും അടിയന്തിരമായി ഇവിടെ ഒരുക്കുന്നതാണ്.യോഗ്തില്‍ ബി.ഡി.ദേവസി എംഎല്‍എ.എം.ഡി.രാജമാണിക്യം.ഉദ്യോഗസ്ഥരായ ടി.സുകുമാരന്‍,ഷറഫ് മുഹമ്മദ്,പ്രതാപ് ദേവ്,ആര്.ഇന്ദു.കെ.ടി.സെബി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: