മുളങ്കുന്നത്തുകാവ്: അമ്പലനടയില്‍ നിയന്ത്രണം വീട്ട കാര്‍ പച്ചക്കറികടയിലേക്ക് ഇടിച്ചുകയറി. റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ നിന്നുരുന്നയാളുടെ കാലൊടിഞ്ഞു. അപകടത്തിനിടയാക്കിയ കാറിലെ ലൈസന്‍സില്ലാതെ വാഹനമോടിച്ചിരുന്ന 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയായതുകൊണ്ട് റോഡരികില്‍ അധികം ആളില്ലാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു.അപകടമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
മുളങ്കുന്നത്തുകാവ് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കുണ്ടൂപറമ്പില്‍ വീട്ടില്‍ സുരേന്ദ്രന് (52), പടിഞ്ഞാറെ പിഷാരിക്കല്‍ വീട്ടില്‍ നാരായണന് (48), ശാസ്താനഗറില്‍ സൗപര്‍ണ്ണികയില്‍ ദേവദാസ് (55)എന്നിവര്‍ക്കാണ് പരിക്കേറ്റതി. ഇവരെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടുകൂടി മുളങ്കുന്നത്തുകാവ് അമ്പലനടയില്‍ വെച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന കോലഴി അകാരത്തില്‍ വീട്ടില്‍ ഷോയ് (19) യെ മുളങ്കുന്നത്തുകാവ് പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ഢ്രൈവിങ്ങ് പഠിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. തൃശ്ശൂര്‍ ഭാഗത്തുനിന്നാണ് കാര്‍ വന്നിരുന്നത്. മുളങ്കുന്നത്തുകാവിലെത്തിയപ്പോള് കാര്‍ തിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു. മുളങ്കുന്നത്തുകാവ് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: