കൊടുങ്ങല്ലൂര്‍: നഗരസഭ ഓഫീസില്‍ ചെയര്‍മാനും സെക്രട്ടറിയും തമ്മില്‍ വാക്പോര്. കയ്യാങ്കളിയുടെ വക്കിലെത്തിയ സംഭവത്തില്‍ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇടതുമുന്നണി ഭരിക്കുന്ന കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചെയര്മാന് വിപിന്‍ചന്ദ്രന്റെ ചേംബറിനകത്താണ് സെക്രട്ടറിയുടെ അവധിക്കിടയാക്കിയ സംഭവം നടന്നത്. താലൂക്കാശുപത്രിയിലെ ജനനരജിസ്റ്റര്‍ സംബന്ധിച്ച് ചില വിവരങ്ങള്‍ ആരായുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ സെക്രട്ടറി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഇതിനിടെയാണ് ചെയര്മാന് സെക്രട്ടറിക്കുനേരെ കയര്‍ത്തതും തുടര്‍ന്ന് വാഗ്വാദം ഉണ്ടായതും.
നഗരത്തില്‍ ചന്തപ്പുര ഭാഗത്തെ ചില ബഹുനിലകെട്ടിടങ്ങളും നിര്‍മാണവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കുമേല്‍ ചില രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു. ഭരണകക്ഷിയുടെ ഇംഗിതത്തിനു വഴങ്ങാത്തതാണ് സെക്രട്ടറിക്കെതിരായ പ്രകോപനത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇതിനിടെ ചെയര്‍മാന്റെ നടപടിക്കെതിരെ സെക്രട്ടറി ജയകുമാര്‍ ഓംബുഡ്സ്മാന് പരാതി നല്‍കുമെന്നും അറിയുന്നു. കൃത്യനിര്‍വഹണത്തിനിടെ നഗരസഭ സെക്രട്ടറിക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച ചെയര്മാന് സി.സി.വിപിന്‍ചന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.എസ്.ശിവറാം, ഐ.ആര്.ജ്യോതി, എ.സി.സന്തോഷ്, സുജിത്, സൂരജ്, എസ്.പി.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: