വെളളിയാമറ്റം: തൊടുപുഴ – പൂച്ചപ്ര റോഡരികില്‍ കഴിഞ്ഞ ദിവസം രൂപം കൊണ്ട അഗാധ ഗര്‍ത്തം അപകട ഭീതിയുണര്‍ത്തുന്നു. കലുങ്കിന് സമീപം ഗര്‍ത്തം രൂപം കൊണ്ടിരിക്കുന്നതിനാല്‍ ഏത് സമയവും റോഡ് ഇടിഞ്ഞ് താഴാവുന്ന അവസ്ഥയിലാണ്. വെളളിയാമറ്റം അഴകത്ത് കുരിശുപളളിക്ക് സമീപമാണ് ഒരാള്‍ താഴ്ചയില്‍ ഗര്‍ത്തം കഴിഞ്ഞ ദിവസം രൂപം കൊണ്ടത്. ശക്തമായ വെള്ളമൊഴുക്കുള്ള തോടിന് സമീപത്താണ് ഗര്‍ത്തം. നിരവധി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ദിനം പ്രതി കടന്ന് പോകുന്ന വഴിയാണ്. അപ്രതീക്ഷിതമായി രൂപം കൊണ്ട ഗര്‍ത്തം അപകട ഭീഷണി ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊടുപുഴ പൊതുമരാമത്ത് അധികൃതരെ വിവരം അറിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടി ആയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















