കോഴിക്കോട്: കേരളത്തിലെ ഐഎസ് സാന്നിദ്ധ്യം ആകസ്മികതയല്ലെന്നും കേരളം മാറി മാറി ഭരിച്ച ഇരുമുന്നണികളുടെയും ഉത്തരവാദിത്തമില്ലാത്ത നടപടികളുടെ ബാക്കി പത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. ഐഎസ് ഭീകരതക്കെതിരെ കുറ്റിയാടിയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ ക്യാമ്പ് തുടങ്ങിയ കേസുകളില്‍ ഇടത് വലത് മുന്നണികള്‍ സ്വീകരിച്ച പ്രീണന-പ്രോത്സാഹന നടപടികളുടെ ആകെത്തുകയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തടയാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷം പീസ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളും കനകമലയിലെ ഗൂഡാലോചനയും കണ്ടി ല്ലെന്ന് നടിച്ചു. ഇത് സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത് കൊണ്ടുവന്നു. മുത്തലാക്കിനെതിരായി ആദ്യം നിലപാട് സ്വീകരിച്ച സിപി എം ഇപ്പോള്‍ മലക്കം മറിയുകയാണ്.
അതിര്‍ത്തി കടന്ന് ഇന്ത്യ ന്‍ സൈന്യം നടത്തിയ ആക്രമണം കമ്യൂണിസ്റ്റ്- കോണ്‍ഗ്ര സ് പാര്‍ട്ടികളുടെ ഉറക്കം കെടുത്തുകയാണ്. എല്ലായ്‌പ്പോഴും കമ്യൂണിസ്റ്റുകളുടെ കൂറ് രാഷ്‌ട്ര വിരുദ്ധ ശക്തികളോടായിരുന്നു. നിയമസഭയില്‍ മനുഷ്യത്വം പ്രസംഗിക്കുന്ന പിണറായി വൈരം മറന്ന് മനുഷ്യത്വ പരമായ നിലപാട് സ്വീകരിച്ചാല്‍ കേരളത്തിലെ സംഘര്‍ഷം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പി.പി മുരളി അദ്ധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി, എം.പി. രാജന്‍, എം. മോഹനന്‍, എംഎം രാധാകൃഷ്ണന്‍, സിനൂപ്‌രാജ്, കെ. ദിലീപ്, പി. കെ. അച്യുതന്‍, ഇ. മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കടക്കേചാലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ. ദിലീപ്, അരീക്കല്‍ രാജന്‍, പി. ഗോപാലന്‍, മൈലോട്ട് രാജീവന്‍, ഇ. രജിത്ത്, വി. ദേവദാസ്, എ. രാജഗോപാലന്‍, കെ. രജീഷ്, പ്രിബേഷ്, വി.പി. ഷാജു, സുനില്‍, ഇ.പി. രാജേഷ്, ഒ.പി. മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















