പയ്യാവൂര്‍: വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന 21 കുപ്പി വിദേശമദ്യവുമായി യുവാവിനെ പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാവൂര്‍ ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍ എലിക്കുളത്തെ വെള്ളാരംകുന്നേല്‍ ബിപിന്‍ (25) നെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ സി മല്ലികയും സംഘവും അറസ്റ്റ് ചെയ്തത്. എഎസ്‌ഐ ശിവശങ്കരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപന്‍, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍ സൂക്ഷിച്ച മദ്യവുമായി ബൈക്കില്‍ പയ്യാവൂരിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ബിപിന്‍ പ്രദേശത്ത് മദ്യവില്‍പ്പന പതിവാക്കിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വലവിരിച്ചത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
















