തൃശൂര്‍: ജോലിഭാരം കൂടുതല്‍ എന്നാരോപിച്ച് കെ.എസ്.ആര്‍ടിസി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഏഴുപേര്‍ക്ക് സസ്പെന്ഷന്. ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍. മള്‍ട്ടി ആക്സില്‍ സ്കാനിയ ബസുകള്‍ ഓടിക്കുന്നന്ന ഡ്രൈവര്‍മാരാണ് സമരം തുടങ്ങിയത്.
്യു വിശ്രമമില്ലാതെ വീര്‍പ്പുമുട്ടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. തിരുവനന്തപുരത്ത് ്യൂനിന്ന് മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ്യൂനടത്തുന്ന സ്കാനിയ ബസുകള്‍ തൃശൂരിലെത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ മാറിക്കയറുന്നത്. ആഴ്ച്ചയില്‍ രണ്ട് രാത്രിയും ഒരുപകലുമാണ് ഓടിക്കേണ്ടിവരിക. മംഗലാപുരം, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി തുടര്‍ന്ന് ഒരു ഓഫ് എന്നതായിരുന്നു കണക്ക്. ഡ്രൈവര്മാക്ക് മൂന്ന് ഡ്യൂട്ടിക്ക് ഒരു ഓഫ് ്യൂനല്കാനാകില്ലെന്ന ്യൂനിലപാടാണ് സമരത്തിനിടയാക്കിയത്. 14 മുതല്‍ ജോലിക്ക് ഹാജരാകാന്‍ ഡ്രൈവര്‍മാര്‍ തയ്യാറായില്ല. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള രണ്ട്സര്വീസിലും തിങ്കളാഴ്ചയിലെ ഒരു സര്‍വീസിലും ജോലിക്ക് കയറാത്ത ഏഴ് ഡ്രൈവര്‍മാര്‍ക്കാണ് സസ്പെന്ഷന്. തൃശൂര്‍ യൂണിറ്റിലെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് വകുപ്പുതല ്യൂനടപടി. ഇതോടെ സംയുക്ത ട്രേഡ് യൂണിയന് സമരം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ മുതല്‍ സസ്പെന്റ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. സര്വീസിന്്യൂഎത്താതിരുന്ന രണ്ടുപേരെയും സര്വീസിന്പോകാന് വിസമ്മതിച്ച അഞ്ച് പേര്‍ക്കെതിരെയുമാണ് ്യൂനടപടി സ്വീകരിച്ചത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ഇന്നലെ ജീവനക്കാര്‍ ഡിപ്പോയില്‍ ധര്‍ണയും ്യൂനടത്തി. ഇന്നുമുതല്‍ എടി ഓഫീസിനുമുന്നില്‍ ജീവനക്കാര്‍ ്യൂനിരാഹാര സമരം ്യൂനടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: