അമ്പലപ്പുഴ: അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കോമന പാര്‍വ്വതി നിലയത്തില്‍ പരമേശ്വര(55) ന്റെ വേര്‍പാട് അമ്പലപ്പുഴയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തീരാനഷ്ടം.
ഒരു കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് നിരവധി സേവനങ്ങളാണ് പരമേശ്വരന്‍ നല്‍കിയിട്ടുള്ളത്. സിപിഎം വെല്ലുവിളികളെ നേരിട്ട് പല സ്ഥലങ്ങളിലും ശാഖകള്‍ ആരംഭിക്കാന്‍ പരമേശ്വരന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഴയകാല പ്രവര്‍ത്തകര്‍ ഇന്നും ഓര്‍ക്കുന്നു.
ശാഖാ പ്രവര്‍ത്തനത്തോടൊപ്പം സമൂഹത്തില്‍ ഉണ്ടാക്കുന്ന ഏത് വിഷയത്തിലും ഇടപെട്ട് പരിഹാരം കാണുവാന്‍ ഇദ്ദേഹം മുന്നില്‍ തന്നെ ഉണ്ടാകുമായിരുന്നു. ആലപ്പുഴ ജില്ലയില്‍ എവിടെ സംഘ ശിബിരങ്ങള്‍ നടന്നാലും അവിടെ ഭക്ഷണം പാകം ചെയ്യുന്ന ജോലിയില്‍ സാഹായിക്കുക പരമേശ്വരന്‍ സ്വന്തം ദൗത്യമായി ഏറ്റെടുത്തിരുന്നു.
സംഘ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പരമേശ്വരന്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ നിരവധി കള്ളക്കേസുകളില്‍ സിപിഎമ്മുകാര്‍ പ്രതിചേര്‍ത്തിരുന്നു.
ഇതിനെയെല്ലാം പുഞ്ചിരിയോടെ അതിജീവിച്ചായിരുന്നു പരമേശ്വരന്‍ പ്രവര്‍ത്തകര്‍ക്ക് മാതൃകയായത്. പരമേശ്വരന്റെ വിയോഗം അമ്പലപ്പുഴയ്‌ക്ക് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് ജില്ലാ സദസ്യന്‍ കൂടിയായ എന്‍.ശശീന്ദ്രന്‍ പറഞ്ഞു. സംഘ പരിവാര്‍ സംഘടകളുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
















