തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് സംഘടനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതായി ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അറുപത് വര്‍ഷത്തിലധികമായി ഉപയോഗിച്ചിരുന്ന പറയകാട് യോഗ്യാപറമ്പിന് സമീപമുള്ള പൊതുവഴി ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗുണ്ടകള്‍ കെട്ടിയടച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയും പ്രവര്‍ത്തകരുടെ കയ്യിലെ രാഖി പൊട്ടിച്ചെറിയുകയും ചെയ്തത്. എഴുപുന്ന തെക്ക് പുത്തന്‍തറ പ്രജീഷിനെതിരെ കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ആര്‍. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. ഓമന, ട്രഷറര്‍ ദിലീപ്കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ആര്‍. ബൈജു, എം. കലേഷ്, സിജേഷ് ജോസഫ്, എസ്.വി. അനില്‍കുമാര്‍, ഒ. ബിനിഷ്, തങ്കച്ചന്‍ വിനാംസി, സ്മിതാ സിദ്ധാര്‍ദ്ധന്‍ , ടി.ആര്‍. പ്രമോദ്, ഗോപാലകൃഷ്ണ നായ്‌ക് ,എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















