മുബൈ: കോണ്ടെ നാസ്റ്റ് ട്രാവലര്‍ യാത്രാ മാസികയുടെ കവര്‍ചിത്രത്തില്‍ വിവാദ ടീഷര്‍ട്ട് അണിഞ്ഞ് പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മാപ്പ് പറഞ്ഞു.
അഭയാര്‍ത്ഥികളെ അപമാനിക്കുന്നതാണ് കവര്‍ ചിത്രമെന്ന് പറഞ്ഞ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ വിമര്‍ശനമാണ് പ്രിയങ്കയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടീഷര്‍ട്ടില്‍ അഭയാര്‍ത്ഥി, കുടിയേറ്റക്കാരന്, വരത്തന് എന്നീ വാക്കുകള്‍ വെട്ടുകയും യാത്രികന് എന്ന വാക്ക് വെട്ടാതെയുമാണ് കാണുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
വംശീയ വിദ്വേഷം എടുത്തുകാട്ടാന്‍ മാത്രമാണ് താന്‍ ടീ ഷര്‍ട്ടിലെ സന്ദേശം കൊണ്ട് ഉദ്ദേശിച്ചതെന്നും അതിനു പിന്നില്‍ നല്ല ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യൂണിസെഫിന്റെ അംബാസഡര്‍ കൂടിയായ പ്രിയങ്ക പറഞ്ഞു.
ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പ്രിയങ്ക ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: