കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒന്നാം വാര്‍ഡ് ആയിറ്റിയില്‍ ബിജെപി ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് വാര്‍ഡ് സന്ദര്‍ശനത്തിന് ശേഷം മണ്ഡലം കമ്മറ്റി വിലയിരുത്തി.
അഴിമതിയും ബന്ധുജന നിയമനവും നടത്തി സംശുദ്ധ രാഷ്ട്രീയത്തിന് തീരാകളങ്കമായ എല്‍ഡിഎഫിനും അഴിമതി ഭരണമൂലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പോലും നഷ്ടപ്പെട്ട യുഡിഎഫിനും ജനങ്ങളുടെ പിന്തുണ നേടാനാകില്ല. അവരെ ആയിറ്റിയിലെ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കളയുമെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി.
സമഗ്രവികസനമെന്ന മുദ്രാവാക്യവുമായി ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായ ബിജെപി സര്‍ക്കാരിലാണ് ഇന്ന് ജനങ്ങളുടെ വിശ്വാസം. വാര്‍ഡിലും ഈ സമഗ്രവികസന മോഡലാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്നാണ് വാര്‍ഡ് സന്ദര്‍ശനത്തില്‍ നിന്നും മനസിലാകുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. വാര്‍ഡിന്റെയും അതുവഴി പഞ്ചായത്തിന്റേയും എല്ലാ തരത്തിലുമുള്ള വികാസവും സാധ്യമാക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കുന്ന എം.ഷൈനിക്ക് വോട്ട് നല്കി വിജയിപ്പിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി അഭ്യര്‍ത്ഥിച്ചു. വാര്‍ഡ് സന്ദര്‍ശനത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരന്, വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു.വിജയകുമാര്‍, പി.മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: