കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമിസംഘങ്ങള്‍ സജീവമാവുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്റ്റോര്‍ തകര്‍ക്കുകയും അവിടുത്തെ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഒളിവില്‍ താമസിപ്പിക്കുകയും ഒടുക്കം രക്ഷയില്ലാതെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തത് കൊയിലാണ്ടിയിലെ സിപിഎം നേതാക്കളാണ്.
നിരവധി സംഘട്ടന കേസുകളില്‍ പ്രതികളായ ഇവരെ പാര്‍ട്ടി സംരക്ഷിക്കുകയാണ്.പ്രതികളില്‍ ഒരാള്‍ കൊയിലാണ്ടിയിലെ വിദ്യാലയങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘമാണെന്നും ആരോപണമുണ്ട്.
പന്തലായനിയില്‍ നിരവധി സംഘര്‍ഷങ്ങളില്‍ ഇവര്‍ പങ്കാളിയാണ്. ഇത്തരം അക്രമികള്‍ക്ക് പൂര്‍ണ സഹായം നല്‍കാന്‍ പാര്‍ട്ടി നേതാക്കള്‍ സജീവമാണ്.
മുചുകുന്ന്, വിയ്യൂര്‍ ഭാഗങ്ങളില്‍ കേസുകളില്‍ പ്രതികളായ പ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമവും പാര്‍ട്ടിനേതാക്കന്‍മാരുടെ ഭാഗത്തു നിന്നുമുണ്ട്.
















