കോഴിക്കോട്: ക്ഷേത്രങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളെയും വിവാദത്തിലാക്കി മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൈതൃകഭൂമിയായ തളിയില്‍ രേണുകാ മാരിയമ്മന്‍കോവില്‍, കന്യകാ പരമേശ്വരിക്ഷേത്രം, മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം എന്നിവയ്‌ക്ക് മധ്യത്തില്‍ ക്ഷേത്രസങ്കേതങ്ങളെ അശുദ്ധമാക്കുന്ന തരത്തില്‍ ആരംഭിക്കാനിരിക്കുന്ന ഹോട്ടലിന്റെ മറവില്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത് ഇത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചു. അതോടൊപ്പം ജില്ലാകലക്ടര്‍ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി. വത്സകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാ ന സെക്രട്ടറി ശശി കമ്മട്ടേരി, കെ. ഷൈനു, അനില്‍ മായനാട്, ശശികല ജയരാജ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെ.പി. രവീന്ദ്രന്‍ സ്വാഗതവും ഇ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.
















