കോഴിക്കോട്: കാരപ്പറമ്പ് വാര്‍ഡ് വികസന സമിതി കണ്‍വീനറും ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ പി.വി. ഷൈജുവിനെ മാരകമായി അക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ്ചെയ്തു. കാരപ്പറമ്പ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പൂളക്കല്‍ ശ്രീകുമാറിന്റെ മകന് ശ്രീരാജിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീരാജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കാരപ്പറമ്പ് നെല്ലികാവ് ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു ഷൈജുവിന് നെരെ അക്രമമുണ്ടായത്. ശ്രീരാജും ഒപ്പമുള്ള ഗുണ്ടാ സംഘവും ചേര്‍ന്ന് ഷൈജുവിനെ മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷൈജു കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.വാര്‍ഡ് കൗണ്‍സിലറായ നവ്യ ഹരിദാസിന്റെ ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് കാരപ്പറമ്പില്‍ സായാഹ്ന ധര്‍ണ നടത്തിയിരുന്നു. ഈ ധര്‍ണ്ണ കഴിഞ്ഞതിന് ശേഷമാണ് മുന്‍ കൗണ്‍സിലറുടെ മകനും സംഘവും ചേര്‍ന്ന് ഷൈജുവിനെ അക്രമിച്ചത്.
ഷൈജുവിനെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കാരപ്പറവമ്പില് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
















