ഗുരുവായൂര്‍ : ദേവസ്വം ചന്ദനം വാങ്ങിയതിലും, ലേലം ചെയ്ത് വിറ്റതിലും അഴിമതി ആരോപിച്ച കേസില്‍ ഗുരുവായൂര്‍ ദേവസ്വം ഗോഡൗണില്‍ വിജിലിന്‍സ് പരിശോധന നടത്തി. തൃശൂര്‍ വിജിലിന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഇന്ത്യയിലെ മേല്‍ത്തരം ചന്ദനം ലഭ്യമായ മറയൂരിലെ ക്ലാസ് 5 ഗാഡ് ബട്ല, പത്ത് ടണ്‍ ഉണ്ടെന്നിരിക്കേ, സേലം ക്ലാസ്10 ജാക് പൊകല് ചന്ദനം അഞ്ച് മെട്രിക് ടണ്‍ വാങ്ങുകയും, ഇവക്ക് ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെച്ചതും പിന്നീട് ക്ഷേത്രത്തില്‍ അരച്ച് ബാക്കിവരുന്ന തേയലിനൊടൊപ്പം ഉള്‍പ്പെടുത്തി 200 കിലോ സേലം ചന്ദനം തടികള്‍ ലേലം ചെയ്തതും ചോദ്യം ചെയ്ത് കൊണ്ട് തൃശൂര്‍ വിജിലിന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പരിശേധന നടന്നത്.
ദേവസ്വം അക്കൗണ്ട് മാനോജരായിരുന്ന എ.കെ.ഉണ്ണികൃഷ്ണനോട് സേലം ചന്ദനം ഗുണനിലവാരം ഉളളതാണെന്നും വിലകുറവില്‍ ലഭ്യമാണെന്ന് സേലം ഡിവിഷണലില്‍ നിന്നും റിട്ട. ഐഎഫ്എസ് ഓഫീസര്‍ ഡോ.സി.കെ. ശ്രീധരന് ധരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് മാനോജര് അഡ്മിനിസട്രേറ്റര്ക്ക് കത്ത് അയക്കുകയും തുടര്‍ന്ന് 29-6-2010 ന് നേരില്‍ പരിശേധിക്കുന്നതിന് വേണ്ടി ദേവസ്വം കമ്മിറ്റി മെമ്പര്‍ എ.വി.ചന്ദ്രന് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥ സംഘത്തെ അയച്ചിരുന്നു. അവര്‍ നല്കിയ റിപ്പോര്‍ട്ട് ഗുണനിലവാരം ഇല്ലെന്നായിരുന്നു.
എന്നാല്‍ മറ്റെരു സംഘത്തെ അയച്ച് റിപ്പോര്‍ട്ട് അനുകൂലമാക്കിയെടുത്താണ് ഈ പത്താംതരത്തില്പ്പെട്ട ചന്ദനം വാങ്ങിയത്. ക്ഷേത്രത്തിലെത്തിയ ഈ ചന്ദനം അരക്കുവാന്‍ സാധിക്കാത്തതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഗോഡൗണില്‍ സൂക്ഷിക്കുകയും പിന്നീട് തേയലിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലേലം ചെയ്തു. ഇതില്‍ 1.62 കോടിയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് ഓഡിറ്റിംഗിലെ പ്രാധമിക അന്വോഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 4-2-2016 വിജിലിന്‍സ് കോടതി ഉത്തരവ് പ്രകാരം വിജിലിന്‍സ് എസ്ഐ സാജു ജോസും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്‍കൂര്‍ അറിയിപ്പ് നല്കി ചന്ദന തടിയുടെ സ്റ്റോക്ക് പരിശോധനക്ക് എത്തിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിരുന്നു.
തുടര്‍ന്നുളള പരിശോധന തടസ്സപ്പെടുത്തുന്നതിനായി
26-2-2016ന് ദേവസ്വം ഭരണസമിതിയുടെ ഒന്നാം നമ്പര്തീരുമാനമാക്കി ഗോഡൗണ്‍ നില്ക്കുന്ന കെട്ടിടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ത്വരിത പരിശോധനയില്‍ ചന്ദനം വാങ്ങിയതില്‍ അഴിമതി കണ്ടെത്തുകയും റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിജിലിന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്, സി.ഐ. ജിംപോള്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്,(മച്ചാട് ഡിവിഷന്) ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രവികുമാര്‍ (അകമല) എന്നിവരുടെ നേതൃത്വത്തില്‍ പരിശേധന നടത്തിയത്.
ചന്ദനത്തിന്റെ ഗുണനിലവാര പരിശേധന ലഭിച്ചതിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂര്‍ വിജിലിന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കേസ് (സിഎംപി 804/15) ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം.ബിജേഷ് നല്കിയ പരാതിയില്‍ അഡ്വ.എം.വി.വിനോദ് ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: