തൃശൂര്‍: ബിഎസ്എന്‍എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് തൊഴിലാളികളോട് കാണിക്കുന്ന അവഗണനക്കെതിരെ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി. കാഷ്വല്‍ കോണ്‍ട്രാക്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുക. കരാര്വല്ക്കരണം അവസാനിപ്പിക്കുക, ബോണസ് അനുവദിക്കുക, തുല്യജോലിക്ക് തുല്യവേദനം ഉറപ്പുവരുത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍സംഘ് (ബിഎംഎസ്) തൃശൂര്‍ പിജിഎം ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ടി.എല്‍.പ്രകാശ്, മേഖല സെക്രട്ടറി എം.എം.വത്സന്, പി.കെ.രാധാകൃഷ്ണന്, സേതു തിരുവെങ്കിടം, ടി.എന്‍.മുരുകന്, പി.ബി.ഷാജി, എം.കെ.പ്രതീഷ്, ബൈജു കെ.ടി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: