ചാലക്കുടി: വി.ആര്.പുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗസ്റ്റ് അദ്ധ്യാപകരായ 11 പേര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിക്ഷേധിച്ച് അദ്ധ്യാപകര്‍ അനിശ്ചിതകാല സമരം ആംരഭിച്ചു.2014ലാണ് ഈ സ്കൂളില്‍ ഹയര്‍ സെക്കടണ്ടറി സ്കൂള്‍ അനുവദിച്ചത്.എന്നാല്‍ സ്ഥിരം അദ്ധ്യാപകരം നിയമിക്കാതെ ഗസ്റ്റ് അദ്ധ്യാപകരെ താല്കാലികമായി നിയമിച്ചാണ് പഠനം നടത്തിയിരുന്നത്.സര്‍ക്കാരില്‍ കഴിഞ്ഞ നവംമ്പറില്‍ ലഭിച്ച ഓര്‍ഡര്‍ പ്രകാരം ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭിക്കേണ്ടതാണ്,സര്‍ക്കാരില്‍ നിന്ന് എല്ലാ അനുമതിയും ലഭിച്ചിട്ടും അത് നടപ്പിലാക്കുവാന്‍ തയ്യാറാകാത്ത ഇവിടുത്തെ പ്രധാന അദ്ധ്യാപികക്കെതിരെയാണ് ഈ സമരം .മൂന്ന് വര്‍ഷമായി അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന് കാണിച്ച് ആര്ബിഡിയില് നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടും ഇവിടുത്തെ പ്രധാന അദ്ധ്യാപിക ശമ്പളം എഴുത്തുവാന്‍ തയ്യാറാകത്തതാണ് പ്രശ്നത്തിന് കാരണം.സംസ്ഥാനത്ത് മറ്റെല്ലായിടത്തും സ്കൂളിലെ പ്രധാന അദ്ധ്യാപിക ഒപ്പുവെച്ചാണ് ശമ്പളം ലഭിക്കുന്നത്.
എന്നാല്‍ ഇവിടെ മാത്രം പ്രധാന അദ്ധ്യപിക ഇ.കെ.അംബിക തയ്യാറാകുന്നില്ല.അതിനാല്‍ ഈ സമരം പ്രധാന അദ്ധ്യാപികയുടെ ഇന്‍ചാര്‍ജ്ജ് നോക്കുന്ന ഇവര്ക്കെതിരെയാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഭാവിക്കുന്ന ഈ വിഷയത്തില്‍ നിന്ന് പിടിവാശി ഉപേക്ഷിക്കുവാന്‍ പ്രധാന അദ്ധ്യാപിക തയ്യാറാവണമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.11 ഗസ്റ്റ് അദ്ധ്യാപകര്‍ സമരം ആരംഭിച്ചത്തോടെ ഇവിടുത്തെ പഠനം നിലച്ചിരിക്കുകയാണ്.വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണയാണ് നല്ക്കുന്നത്. അദ്ധ്യാപകരുടെ സമരത്തെ കുറിച്ച് നഗരസഭ അധികാരികാളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് പണിമുടക്കുന്ന അദ്ധ്യാപകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: