അഞ്ചല്‍: ബൈക്കുയാത്രികന്‍ ലോറിയിടിച്ചു മരിച്ചു. ചണ്ണപ്പേട്ട വനത്തുംമുക്കില്‍ കോയിക്കല്‍ എബനൈസര്‍ വീട്ടില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കുന്ന റോബര്‍ട്ട് അലക്‌സാണ്ടര്‍ (26) ആണു ലോറിക്കടിയില്‍പ്പെട്ടു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞു അഞ്ചല്‍ ആയൂര്‍ റോഡില്‍ മാര്‍ക്കറ്റു ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ചലില്‍ നിന്നും ആയൂരേക്കു പോകുകയായിരുന്ന അലക്‌സാണ്ടറുടെ ബൈക്കില്‍ എതിരെ വന്ന തമിഴ്‌നാടു രജിസ്‌ട്രേഷന്‍ ലോറിയിടിക്കുകയായിരുന്നു. മരിച്ച അലക്‌സാണ്ടറുടെ മൃതശരീരം അഞ്ചല്‍ സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.
















