കോഴിക്കോട്: കോഴിക്കോട് ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 67 പോയിന്റുമായി പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി മുന്നേറ്റം തുടങ്ങി. 33 പോയിന്റുമായി കോഴിക്കോട് സായ് സെന്റര്‍ രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി പുതുപ്പാടി ദീപ്തി സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്. പൊയില്‍ക്കാവ് എച്ച്എസ്എസ് കൊയിലാണ്ടി നാലാം സ്ഥാനത്തും ചക്കിട്ടപാറ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമി അഞ്ചാം സ്ഥാനത്തുമാണ്.
കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദ്യ ദിവസമായ ഇന്നലെ 30 ഇനങ്ങളാണ് പൂര്‍ത്തിയായത്. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ടി.എം. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ.കെ. നിഷാദ് മുഖ്യാതിഥിയായിരുന്നു. വി.എം. മോഹനന്‍, ടോമി ചെറിയാന്‍, എന്‍. പത്മനാഭന്‍, പി. ഷഫീക് എന്നിവര്‍ ആശംസ നേര്‍ന്നു.
ജില്ലാ അസോസിയേഷന്‍ സെക്രട്ടറി വി.കെ. തങ്കച്ചന്‍ സ്വാഗതവും പി. ടി. അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു. മത്സരം ഇന്ന് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമ്മാനദാനം നിര്‍വിക്കും.















