കോഴിക്കോട്: കോഴി ക്കോട് കോര്‍പ്പറേഷനിലെ 38-ാം വാര്‍ഡ്, മീഞ്ചന്തയും മാലിന്യമുക്തമാകുന്നു. മാലിന്യമുക്ത മാക്ക ല്‍ പദ്ധതിയുടെ പ്രാഥമിക നടപടികളുടെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ കോയമ്പത്തൂരിലേക്ക് കയറ്റി അയച്ചു. വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് ആയിരത്തോളം ചാക്കുകളിലാക്കി കയറ്റി അയച്ചത്. കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍ സില്‍ പാര്‍ട്ടി ലീഡറും വാര്‍ഡ് കൗണ്‍സിലറുമായ നമ്പിടി നാരായണന്റെ നേതൃത്വത്തിലാണ് വാര്‍ഡ് മാലിന്യമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിറവ് വേങ്ങേരിയുമായി സഹകരിച്ച് നാട്ടുകാരുടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നമ്പിടി നാരായണന്‍ ജന്മഭൂമിയോട് പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയും വാര്‍ഡി ല്‍ നടപ്പാക്കുന്നതിന് പ്രാ ഥമിക ചര്‍ച്ച കള്‍ ആരംഭിച്ചിട്ടുണ്ട്. ജനകീയ പിന്തുണയോടെയാണ് പദ്ധതികള്‍ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോയമ്പത്തൂരിലേക്ക് മൂന്ന് ലോറികളിലായാണ് മാലിന്യങ്ങള്‍ കയറ്റി അയച്ചത്. മാലിന്യം കയറ്റിയ ലോറികളുടെ യാത്ര ബേ പ്പൂര്‍ വാര്‍ഡ് കൗണ്‍ സിലര്‍ എന്‍. സതീഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അനി ല്‍കുമാര്‍, പി. ധര്‍മ്മജ്, അനൂപ് തുടങ്ങിയവര്‍ സം സാരിച്ചു. പ്രവര്‍ത്തനങ്ങള്‍ ക്ക് അബൂബക്കര്‍കോയ, ഇ. വി. ശശിധരന്‍, സി. രവീന്ദ്രന്‍, ബാലകൃഷ്ണപിള്ള, സി. വേണു, നാരായണന്‍, കോയമമ്മു, എം. ഹരിദാസന്‍, ഇ.കെ. രാജന്‍, ശ്രീകുമാരനുണ്ണി, സി. കെ. സദാനന്ദന്‍, ഷാജി, രഞ്ജിത്ത്, മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














