കുന്നംകുളം : നഗരസഭ നിര്‍മ്മിച്ച ഫുട്പാത്ത് സ്വകാര്യ കച്ചവടക്കാര്‍ സൗകര്യാര്‍ത്ഥം പൊളിച്ചു നീക്കി.
കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതിന്റെ അടുത്താണ് അനധികൃതമായി ഈ കയ്യേറ്റം നടന്നത്. നഗരത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതും കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതുമായ സ്ഥലമാണിവിടെ.
പി.ഡബ്ലി.യു.ഡി അനുമതിയോടെയാണ് പൊളിക്കുന്നത് എന്ന് കച്ചവടക്കാര്‍ പറഞ്ഞെങ്കിലും വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരും, നഗരസഭാ കൗണ്‍സിലര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അനധികൃത നിര്‍മ്മാണം തടയുകയും ബന്ധപ്പെട്ട അധികാരികളെ വിളിച്ചന്വേഷിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ഇഷ്ടാനുസരണം പൊതുസ്ഥത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഓവര്‍സീയറോ മറ്റ് അധികാരികളുടേയോ മേല്‍നോട്ടത്തില്‍ വേണമെന്നാണ് അധികാരികളില്‍ നിന്നും കിട്ടിയ മറുപടി.നഗരസഭയുടെ മൂക്കിനു താഴെ അനധികൃത നിര്‍മ്മാണങ്ങള്‍ അനവധിയാണ് നടക്കുന്നതെന്നു0 കഴിഞ്ഞ ദിവസം തൃശൂര്‍ റോഡിലുള്ള അന്‍സാരി പ്ലാസ എന്ന സ്വാകാര്യ സ്ഥാപനവും ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയുണ്ടായെന്നും അഴിമതി നിറഞ്ഞ ഭരണം കുന്നംകുളത്ത് സര്‍വ്വ മേഘലയിലേക്കും വ്യാപിച്ചതായി ബി.ജെ.പി കൗണ്‍സിലര്‍ ശ്രീജിത്ത് ആരോപിച്ചു.സമരത്തിന് രാഹുല്‍ കാണിപ്പയ്യൂര്‍, ഷിജു കാഞ്ഞിരമുക്ക്, സനു ഗണപതി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: