പാലക്കാട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു.
പദ്ധതി രൂപീകരണവും മെഡിക്കല്‍ ഓഫീസര്‍മാരുടെയും വകുപ്പിന്റെയും ദൈനംദിനം പ്രവര്‍ത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. ഭാരതീയ ചികിത്സാ വകുപ്പില്‍ മാസങ്ങളായി ഓഫീസറില്ലാതായിട്ട്.
ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഇപ്പോള്‍ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന നില വരുകയാണ്. പഞ്ചായത്തുകളിലെ ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് മരുന്ന് വാങ്ങുന്നതും പ്രതിസന്ധിയിലായി. ഡി.പി.സി അംഗീകാരം നല്കിയാല് പദ്ധതി നടപ്പാക്കാമെന്നായിരുന്നു മുന്‍പ് നിയമം. എന്നാല്‍, ഇപ്പോള്‍ ഡിഎംഒ അനുമതി നല്കിയാല് മാത്രമേ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കാന്‍ സാധിക്കൂ. കൂടാതെ വൃദ്ധജനാരോഗ്യ പദ്ധതി, സ്ഥാപനങ്ങള്‍ക്ക് മരുന്ന് വാങ്ങല്‍ എന്നിവയും നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍വേദത്തിന് സ്വീകാര്യത ലഭിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളുടെ പൂര്‍ണത ലഭിക്കുന്നതിനായി ഭാരതീയ ചികിത്സ വകുപ്പ് കര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും തസ്തികകള്‍ പുതുതായി സൃഷ്ടിക്കപ്പെടണം, സ്ഥിരം ഡിഎംഒ യെ പാലക്കാട് ജില്ലയില്‍ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: