പത്തനംതിട്ട: കണ്ണൂര്‍ ജില്ലയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കശാപ്പുശാലയാക്കി മാറ്റിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ സമിതിയോഗം മാരാര്‍ജിഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ സ്വകാര്യസ്വത്തായി കണ്ണൂരിനെ മാറ്റിയെടുക്കുകയാണ്. ഏതുസമയത്തും എന്തും നടക്കാവുന്ന അവസ്ഥയാണ് കണ്ണൂരില്‍. കണ്ണൂര്‍ജില്ലയിലെ വേങ്ങാട്ട് പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരമായി സിപിഎം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്. 20 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞു. ഇതില്‍ പകുതിയിലേറെ വീടുകളും മൂന്നാമതും നാലാമതും തകര്‍ക്കപ്പെട്ടവയാണ്. ദാഹജലം കുടിക്കാന്‍ ഒരു ചില്ലുഗ്ലാസുപോലും ബാക്കിവെയ്ക്കാതെയാണ് സിപിഎമ്മുകാര്‍ വീടുകള്‍ തകര്‍ക്കുന്നത്.അധികാരത്തിന്റെ അകമ്പടിയോടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുംബത്തോടെ കൊലപ്പെടുത്താനാണ് മാര്‍ക്സിസ്റ്റ്പാര്‍ട്ടി ശ്രമിക്കുന്നത്.
നിയമവ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിച്ചാണ് ഇവിടെ സിപിഎമ്മിന്റെ അക്രമം. സാക്ഷിപറയുന്നവരേപ്പോലും ഉന്മൂലനം ചെയ്യുന്നവരാണിവര്‍. സമാനതകളില്ലാത്ത ക്രൂരതയാണ് മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംഘപരിവാര്‍ കുടുംബങ്ങളോട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പിണറായിയിലാണ് കഴിഞ്ഞദിവസം അക്രമം ഉണ്ടായത്. 16 ഓളം സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചു. മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയായ യുവതിയെപ്പോലും അക്രമികള്‍ വെറുതേവിട്ടില്ല.സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസിന് വരെ നൂറുകണക്കിന് പോലീസുകാരാണ് കാവല്‍നില്‍ക്കുന്നത്. എന്നാല്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുമ്പോള്‍ പോലീസുകാര്‍ തിരിഞ്ഞുനോക്കുന്നില്ല. സിപിഎം ഓഫീസുകളുടെ കല്ലിന്റെ വിലപോലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവന് ഭരണകൂടം കല്‍പ്പിക്കുന്നില്ല.
കണ്ണൂരില്‍ ഇതുവരെ 83 ഓളം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണ് മാര്‍ക്സിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. സിപിഎം അക്രമത്തിനിരയായി കണ്ണുംകാതും മൂക്കും കൈകാലുകലും നഷ്ടപ്പെട്ട് ജീവച്ഛവങ്ങളായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇന്നും കണ്ണൂരിലുള്ളത്. ബംഗാള്‍മോഡല്‍ അക്രമമാണ് മാര്‍ക്സിസ്റ്റ്പാര്‍ട്ടി കണ്ണൂരില്‍ അനുവര്‍ത്തിക്കുന്നത്. കണ്ണൂരിന് പുറമേ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം അക്രമങ്ങള്‍ സിപിഎം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും പാലക്കാട്ടും തിരുവല്ലയിലുമെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമം ഇതിനുദാഹരണമാണ്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ മുന്‍കൈയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹംപറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു. ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി.ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: