ചാലക്കുടി: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടക്കുന്ന അന്നദാനത്തിന് സെസ് ഏര്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ഒബിസി മാര്‍ച്ച് ചാലക്കുടി മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു.യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറിമാരായ കെ.യു,ദിനേശന്,അഡ്വ.സജികുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ മണ്ഡലം ഭാരവാഹികളായി പി.എസ്.സുമേഷ്(പ്രസിഡന്റ്),ഷൈലജ രാജന്,എം.എസ്.രാജീവ്, (വൈസ് പ്രസിഡന്റുമാര്‍),ടി.എന്‍.അശോകന്(ജനറല്‍ സെക്രട്ടറി),അരൂണ്‍.എന്‍.ജി,സതീഷ് എം.എസ്,അനില്‍ കെ.വി,മിനി ബാബു(സെക്രട്ടറിമാര്‍),കെ.പി.ഷണ്മുഖന്(ട്രഷറര്‍)രാജു കെ.കെ.,സി.ആര്.വിജയന്(കമ്മിറ്റിയംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: