ചാലക്കുടി:മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ ഡിസ്പെന്‍സറി നടത്തുന്നതായി പരാതി.കൊരട്ടി പഞ്ചായത്തിന് സമീപത്തുള്ള മെഡിക്കല്‍ ,ഷോപ്പിനോട് ചേര്‍ന്നാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്.മുറിവുകള്‍ക്കാണ് ഇവിടെ പ്രധാന ചികിത്സ നടത്തുന്നത്.അമിത ഫീസാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നതെന്നും പറയുന്നു.ആരോഗ്യ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ ഇത്തരത്തിലുള്ള സ്ഥാപനം നടത്തുവാന്‍ പാടില്ലെന്നാണ് പറയുന്നത്.
എന്നാല്‍ മെഡിക്കല്‍ ഷോപ്പിലെ ലൈസന്‍സ് ഉപയോഗിച്ചാണ് ചെറിയ ഡിസ്പെന്‍സറി പോലെ പ്രവര്‍ത്തിക്കുന്നത്.എത്ര പഴക്കം ചെന്ന ഉണാക്കാത്ത മുറിവുകളും ഉണക്കി നല്‍കുമെന്ന് പറഞ്ഞാണ് ചികിത്സ നടത്തുന്നത്.ചില മരുന്നുകള്‍ വെച്ച് ഡ്രെസ് ചെയ്യുകയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. മുന്‍പും ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് അന്വേക്ഷണം ഇല്ലാതാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: