ചാലക്കുടി:ചാലക്കുടി സബ്ബ് ആര്.ടി.ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്ക്കൂള്,കോളേജ് വാഹനങ്ങളുടേയും കാര്യക്ഷമത പരിശോധന നടത്തി .236 വാഹനങ്ങള്‍ക്ക് പിരശോധനക്കെത്തി. പരിശോധനക്ക് വന്ന വാഹനങ്ങളില്‍ കാര്യക്ഷമമല്ലാതിരുന്ന 26 വാഹനങ്ങള്‍ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും പരിശോധനക്ക് ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചു.
ഇടക്കാല പരിശോധനക്ക് ഹാജരാക്കാതിരിക്കുന്ന വാഹനങ്ങള്‍ പരിശോധനക്കായി 22ന് ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍ടിഒ അിറയിച്ചു.പ്രവര്‍ത്തി പരിചയമില്ലാതെയും ഡ്രൈവിംങ്ങ് ലൈസന്‍സ് ഇല്ലാതെയും സ്ക്കൂള് വാഹനങ്ങള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരേയും പരിശോധനയില്‍ കണ്ടെത്തി.
ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിന് കുറഞ്ഞത് 5 വര്‍ഷത്തേയും,ലൈറ്റ് സ്ക്കൂള് വാഹനങ്ങള്‍ ഓടിക്കുന്നതിന് കുറഞ്ഞത് 10 വര്.ത്തേയും പബ്ലിക്ക് വാഹനങ്ങള്ഓടിച്ചിട്ടുള്ള ഡ്രൈവിംങ്ങ് പരിചയം ആവശ്യമാണ്.സ്ക്കൂള്,കോളേജ് അധികൃതര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരേയും ഡോര്‍ ആറ്റന്റര്മാരുടേയും പ്രായോഗീക പരിചയവും ജോലിയുടെ നിലവാരവും അതു വിഴി വിദ്യാര്‍ത്ഥികളുടെ സുഗമവും,സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തണമെന്ന് ജോയിന്റ് ആര്‍ടിഒ പി മാത്യൂ അിറയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍മാരായ സി.എസ് അയ്യപ്പന്,മാത്യൂ ലീജിയന്, എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: