ചാലക്കുടി: പീഡന കേസില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് അറസ്റ്റില്‍. വി.ആര്.പുരം എടാര്‍ത്ത് ഉണ്ണികൃഷ്ണനെയാണ് (51) എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് പിടികൂടിയത്. സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും സ്ഥലത്തെ സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയാള്‍ കുറച്ച് നാളുകളായി വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പല കുട്ടികളും ഭയവും നാണക്കേടും കണക്കിലെടുത്ത് പുറത്ത് പറയുവാന്‍ മടിച്ചിരുന്നു.ഇത് അിറയാവൂന്ന ഇയാള്‍ പ്രവൃത്തി തുടരുന്നതിനിടയില്‍ ഒരു കുട്ടി ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പെട്ടിയില്‍ ഒരു കുറിപ്പ് എഴുതിയിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണ വിവരമറിഞ്ഞ ഇയാള്‍ മുങ്ങുകയായിരുന്നു. ബന്ധു വീടുകളില്‍ ഒളിവില്‍ കഴിയുന്നതറിഞ്ഞ് പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ പല സ്ഥലത്തും ഒളിവില്‍ കഴിയുന്നതിനിടയില്‍ നെല്ലായിലെ ബന്ധു വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ നാലു വര്‍ഷമായി ഈ സ്കൂളിലെ പിടിഎ പ്രസിഡണ്ടായിരുന്ന ഇയാള്‍ ഈ സ്വാധീനം ഉപയോഗിച്ചാണ് കുട്ടികളെ വശത്താക്കിയിരുന്നത്.എന്ത് പരിപാടികളിലും സജീവമായിരുന്ന ഇയാള്‍ വിദ്യാര്‍ത്ഥിനികളുമായി ഇടപഴുകുവാന്‍ കിട്ടിയ സൗകര്യം മുതലാക്കുകയായിരുന്നു വെന്ന് ഡിവൈഎസ് പി പി.വാഹിദ് പറഞ്ഞു. കുറെ നാളുകളായി നടന്നു വന്നിരുന്ന സംഭവം പുറത്തറിയിക്കുവാന്‍ തയ്യാറിയ പെണ്‍കുട്ടിയെ ഡിവൈഎസ്പി അനുമോദിച്ചു. എസ്.ഐ ഇതിഹാസ് താഹ, ഇ.എസ്.ജീവന്, വനിത സിപിഒ കെ.എ.ബീനമോള്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: