പുതുക്കാട്: നാലു വയസുകാരി പുഴയില്‍ മുങ്ങി മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു ,പാലാഴി പടിഞ്ഞാട്ടും മുറി കണ്ണത്തു പറമ്പില്‍ മുരളിയുടെ പേരക്കുട്ടി മേബ (4) നെയാണ് ബുധനാഴ്ച ഉച്ചത്തിരിഞ്ഞ് വീടിനടുത്ത് മണലി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് മുരളിയുടെ സഹോദരി, ആമ്പലൂര്‍ വടക്കുംമുറി വാലി പറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ ഷൈലജ (49) ആണ് അറസ്റ്റിലായത്. ,സംസ്കാരത്തിനു ശേഷമാണ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായത്, .സംശയം ഷൈലജയെ കേന്ദ്രീകരിച്ചായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്ത് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ദുര്‍നടപ്പും മോഷണവും തൊഴിലാക്കിയ ഷൈലജയെ സ്വന്തം സഹോദരങ്ങള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. മൂത്ത സഹോദരന് മോഹനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഷൈലജ മോഹനന്റെ വീട്ടില്‍ എത്തുന്നത്. മോഹനന്റെ സഞ്ചയന ചടങ്ങുകള്‍ പൂര്‍ത്തിയതിന് പുറകെയയിരുന്നു മേബയുടെ മരണം. ഷൈലയെ സഹോദരങ്ങള്‍ അകറ്റി നിര്‍ത്തുന്നതിന് മുഖ്യ കാരണക്കാര്‍ മുരളിയും കുടുംബവുമാണെന്ന തോന്നലില്‍ നിന്നുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ പ്രേരകമായതെന്നും വീട്ടില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ തനിക്ക് സഹോദരങ്ങളുമായി അടുക്കാമെന്ന മോഹവുമാണ് കൃത്യം നടത്താന്‍ പ്രേരകമായത്. കുട്ടിയെ വശീകരിച്ച് പുഴകടവിലേക്ക് ഇറക്കി കട്ടിയുടെ മുക്കും വായും പൊത്തി പിടിച്ച ശേഷം വെള്ളത്തിലേക്ക് ഇടുത്ത് എറിയുകയായിരുന്നു, പുഴയില്‍ ഒഴുക്കില്ലാത്തതിനാല്‍ കുട്ടി വീണിടത്തു തന്നെ കിടന്നു. പോലീസ് ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു, ഷൈലജ നനഞ്ഞ വസ്ത്രങ്ങളുമയി പുഴയില്‍ നിന്നും കയറി വരുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു, ഇതും ഷൈലജയെ സംശയിക്കാന്‍ ഇടയാക്കി. ചാലക്കുടി ഡിവൈഎസ്പി പി.വാഹിദ്, പുതുക്കാട് സിഐ സുധീര്‍, എസ്ഐ വി.സജീഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.വൈകീട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: