കല്‍പ്പറ്റ : ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക കാഴ്ചദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളില്‍ കല്‍പ്പറ്റ നഗരസഭാചെയര്പേഴ്സണ് ബിന്ദു ജോസ് നിര്‍വഹിച്ചു. നഗരസഭ ആരോഗ്യസ്റ്റാന്റിംഗ്കമ്മിറ്റിചെയര്പേഴ്സണ് അജിത അദ്ധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശാദേവി മുഖ്യ പ്രഭാഷണം നടത്തി. എന്‍.എച്ച്.എം. ജില്ലാ പ്രൊഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.പി.ആലി, നഗരസഭ ഡിവിഷന് കൗണ്‍സിലര്‍ അജി ബഷീര്‍, എസ്.കെ.എം.ജെ.ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് വിജയരാജന്‍, ഡോ.നീതു, ഡോ.കെ.എസ്.അജയന്, ബേബി നാപ്പള്ളി, ഇ.എന്‍. സുഷമ, ഹംസ ഇസ്മാലി, ആര്.അജീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: