Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണൂര്‍ ലോബി കലങ്ങിമറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:15 am IST
in Vicharam

മൂവര്‍ സംഘം… കണ്ണൂര്‍ ലോബിയിലെ പി. ജയരാജന്‍, എം. വി. ജയരാജന്‍, ഇ.പി.ജയരാജന്‍

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാവും സംസ്ഥാന വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതോടെ കണ്ണൂരിലെ സിപിഎമ്മിനകത്ത് പുതിയ സമവാക്യങ്ങള്‍ രൂപംകൊള്ളും. സംസ്ഥാനത്തെ സിപിഎം രാഷ്‌ട്രീയത്തെയാകമാനം കുറേക്കാലമായി നിയന്ത്രിച്ചിരുന്ന, കണ്ണൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ക്കിടയില്‍ പുതിയ ചേരിതിരിവുകള്‍ രൂപംകൊളളാന്‍ ജയരാജന്റെ രാജി വഴിതുറക്കും.

കണ്ണൂര്‍ ലോബിയുടെ ഭാഗമായ ജയരാജത്രയങ്ങളിലൊരാളും മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ആത്മമിത്രവുമായിരുന്നു അടുത്തനാള്‍വരെ ജയരാജന്‍. പാര്‍ട്ടിയുടെ സാമ്പത്തിക ഉറവിടങ്ങളുടെ കണ്ണിയും പാര്‍ട്ടിയുടെ അണിയറരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനുമാണ് പാര്‍ട്ടി ഭരണത്തിലേറി നാലുമാസം പിന്നിടും മുമ്പ് വഴിവിട്ട നിയമനങ്ങള്‍ നടത്തിയതിന്റെ പേരില്‍ മന്ത്രിപദവി ഉപേക്ഷിക്കേണ്ടി വന്നത്.

എല്ലാക്കാലത്തും കണ്ണൂരിലെ മറ്റ് സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിയില്‍നിന്ന് വേറിട്ട ശൈലിയും ജീവിതരീതിയും അവലംബിച്ച ജയരാജന് സ്വന്തം ഗ്രാമമായ പാപ്പിനിശ്ശേരിയിലുള്‍പ്പെടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതില്‍ വിദേശങ്ങളിലടക്കം വന്‍ സ്വാധീനമുളള ജയരാജന്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവരുന്നതുകൊണ്ട് കണ്ണൂരിലെ നേതൃത്വം ജയരാജനെ അംഗീകരിച്ചു. ഒരുവിഭാഗം നേതാക്കള്‍ കാലങ്ങളായി ജയരാജന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരായിരുന്നു.

സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തുകയും വ്യവസായ മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്ത ഘട്ടംതൊട്ട് കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുമായി ജയരാജന്‍ ദിനംപ്രതി അകന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ അകല്‍ച്ചയാണ് ഒടുവില്‍ രാജിയില്‍വരെ കാര്യങ്ങളെത്തിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ തൊട്ട് ജയരാജന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളിലും പ്രസംഗങ്ങളിലും പ്രവര്‍ത്തനശൈലിയിലും കണ്ണൂരിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ജയരാജന്‍ എല്ലാ കാലത്തും വിശ്വസിച്ച മുഖ്യമന്ത്രിയുള്‍പ്പെടെ നിയമന വിവാദങ്ങള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നയുടന്‍ കുറ്റപ്പെടുത്തുന്ന രീതിയിലുളള പ്രസ്താവനകളുമായി രംഗത്തുവരികയായിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെ ആദ്യഘട്ടത്തില്‍തന്നെ ഇ.പി രാജിവെക്കണമെന്ന കര്‍ശന നിബന്ധന മുഖ്യമന്ത്രിക്ക് മുന്നില്‍വച്ചു. കളങ്കിതനായ ഒരാളെ നിലനിര്‍ത്തി സംസ്ഥാനഭരണം മുന്നോട്ട് പോയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും അറിയിച്ചു. കഴിഞ്ഞ കുറേക്കാലമായി കണ്ണൂരിലെ ജില്ലാസെക്രട്ടറിയെപ്പോലും വിലവെക്കാതെ ഇ.പി മുന്നോട്ടുപോകുന്നതിലെ വൈരാഗ്യമാണ് രാജിക്ക് സമ്മര്‍ദ്ദമേറാന്‍ കാരണം. തനിക്ക് തെറ്റുപറ്റിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ രാജിവക്കുന്നതെന്നും ജയരാജന്‍ പറയുന്നുണ്ടെങ്കിലും എല്ലാക്കാലത്തും പാര്‍ട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ജയരാജന്‍ വരുംദിവസങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കും പാര്‍ട്ടിസെക്രട്ടറിക്കും കണ്ണൂര്‍ ലോബിയിലേ നേതാക്കള്‍ക്കുമെതിരെ രംഗത്തെത്തുമെന്നുതന്നെയാണ് സൂചനകള്‍.

സംസ്ഥാനത്തും കണ്ണൂരിലും പാര്‍ട്ടിക്കുവേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുളള തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തടയിടാനോ തനിക്കുവേണ്ടി രംഗത്തുവരാനോ തയ്യാറാവാതിരുന്ന കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ പ്രവൃത്തിയില്‍ ജയരാജന്‍ തീര്‍ത്തും നിരാശനാണത്രെ. പാര്‍ട്ടിയുടെ അറിവോടെ നിയമനങ്ങളും സഹായങ്ങളും നല്‍കിയിട്ടും തന്നെ ഒറ്റപ്പെടുത്താനും രാജിവെപ്പിക്കാനും മുന്നില്‍നിന്നത് സഹപ്രവര്‍ത്തകരാണെന്നത് ജയരാജനെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്.

ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പി.കെ.ശ്രീമതിയുടെ മകനെയുള്‍പ്പെടെ ഉന്നതപദവിയില്‍ നിയമിച്ചതാണ് ജയരാജന് വിനയായത്. അതുകൊണ്ടുതന്നെ ബന്ധുവായ ശ്രീമതിയുള്‍പ്പെടെയുളള ചില നേതാക്കളും വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് ജയരാജനോടൊപ്പം നിലയുറപ്പിക്കും. പാര്‍ട്ടിയെ സംസ്ഥാനത്ത് നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബി നേതാക്കള്‍ക്കിടയിലും സിപിഎമ്മിനകത്തും വരുംദിവസങ്ങളില്‍ വ്യക്തമായ ചേരിതിരിവ് രൂപംകൊളളുമെന്നുറപ്പാണ്. ജയരാജനോട് രാജി ആവശ്യപ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും നിയമനവിവാദവുമായി ബന്ധപ്പെട്ട ശ്രീമതിക്കെതിരേയും നടപടിയെടുക്കേണ്ടി വരും.

ഇതിനുപുറമെ കാലങ്ങളായി കണ്ണൂരിലെ അക്രമങ്ങളേയും അസഹിഷ്ുതയേയും പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ക്കെതിരെ നിലകൊളളുന്ന വിഭാഗവും ഇ.പിക്കൊപ്പം അണിനിരക്കും. ഇതെല്ലാം ജയരാജന്റെ രാജിയോടെ പാര്‍ട്ടിക്കകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാന്‍ വഴിയൊരുക്കുകയും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലെത്തിക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.