പുന്നയൂര്‍: ഗ്രമാപഞ്ചായത്തിലെ ആലാപ്പലത്തിനടുത്ത് അഞ്ഞൂറ് മീറ്റര്‍ പരിധിക്കുളളില്‍ മൂന്ന് ശ്മശാനം.
അറുപത് വര്‍ഷത്തെ പഴക്കമുളള രണ്ടെണ്ണവും ഇരുപത് വര്‍ഷം പഴക്കമുളള ഒരെണ്ണവുമാണ് ഇവിടെയുളളത്.
രൂക്ഷമായ കുടുവെളള ക്ഷാമവുമുളള ഈ മേഖലയെയാണ് ശ്മശാന കേന്ദ്രമാക്കി മാറ്റിയത്.
തെട്ടടുത്തുളള വടക്കോക്കാട് പഞ്ചായത്തിന്റെ ക്രിമെറ്റോറിയം നിര്‍മ്മിച്ചിട്ട് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ബാക്കിയുളളതിലും ഇതേ രീതിയില്‍ മാറ്റുമെന്നും അറിയുന്നു. ഒന്നില്‍ കൂടുതല്‍ ശ്മശാനങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയതിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതിയുമായി നാട്ടുകാര്‍ വന്നിരുന്നു, പക്ഷെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെ നടപ്പിലാക്കുകയായിരുന്നു. കാരണം ഇത് ഒഴിഞ്ഞ് കിടക്കുന്ന കൃഷി സ്ഥലമായിരുന്നു.ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൗരസമിതിയുടെ പേരില്‍ മത്സരിച്ചിരുന്നു.
കുരഞ്ഞിയൂര്‍-ഏരിമ്മല്താഴം കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നീട്ടി കൊണ്ട് പോകുന്നതിന്റെ ഉദ്ദേശവും ഈ വൈരാഗ്യമാണെന്നാണ് പറയപ്പെടുന്നത്. കാലങ്ങളായി പട്ടികജാതിയില്‍പ്പെട്ടവരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്.
പഞ്ചായത്ത് അധികൃതര്‍ ക്രിമെറ്റോറിയം നിര്‍മ്മിക്കുന്നതിന് കോസ്റ്റ് ഫോഡിന് നല്കിയ അനുമതിയെക്കുറിച്ചുളള അപാകതെക്കുറിച്ച് നല്കിയ പരാതിയില്‍ പഞ്ചായത്ത് സര്‍വ്വക്ഷി യോഗം ചേര്‍ന്ന് 2015 സംപ്തബര്‍ 11ന് പുതിയ ക്രിമെറ്റോറിയം മാറ്റുവാന്‍ തീരുമാനിച്ചിരുന്നു.
തങ്ങള്‍ അടിസ്ഥാന ആവശ്യം കുടിവെളളമാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിലവിലുളല ക്രിമെറ്റോറിയത്തില്‍ രണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുവാന്‍ അനുമതി നല്കിയാല് ഈ പ്രശ്നം പരിഹരിക്കാം. ഇതിനുളള സൗകര്യം ഒരുക്കി തരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: