കല്‍പ്പറ്റ : ആശിക്കും ഭൂമി ആദിവാസി പദ്ധതിയിലും അരിവാള്‍ രോഗികള്‍ക്കുവേണ്ടിയും നടപ്പിലാക്കിയ പദ്ധതിയിലും വയനാട് ജില്ലയില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും അന്വേഷണത്തിന് തയ്യാറാകാത്ത ഗവണ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃ ത്വത്തില്‍ ഐറ്റിഡിപി ഓഫീസിനു മുമ്പിലേക്ക് ്നടത്തി യ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാ ടനം ചെയ്തു.
ജില്ലയിലെ കോണ്‍ഗ്രസ്സ് നേത്യത്വവും ഇടതുപക്ഷ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിലൂടെ ആദിവാസികള്‍ക്ക് അനുവദിച്ച കോടികണക്കിന് രൂപ തട്ടിയെടുത്തതായി തെളിവുകള്‍ സഹിതം റിപ്പോട്ടുകള്‍ പുറത്തുവന്നിട്ടും ഒരന്വേഷണവും പ്രഖ്യാപിക്കാതെ ഗവണ്മെന്റ് പകല്കൊള്ളക്കു കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് സജി ശങ്കര്‍ കുറ്റപ്പെടുത്തി.
ആദിവാസി ഭൂമിതട്ടിപ്പില്‍ കോണ്‍ഗ്രസിന്റെയും, ഇടതുപക്ഷത്തിന്റെയും നിലപാട് ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ട് കേരളത്തെ ഞെട്ടിക്കുന്ന ഈ ഭൂമി കുംഭകോണം വിജിലന്‍സ് അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുമ്പില്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന് , കെ.പി മധു, കെ.ശ്രീനിവാസന്, മുകുന്ദന് പള്ളിയറ, പി.ആര് ബാലക്യഷ്ണന്, ടി.എം സുബീഷ്, അല്ലി റാണി, ബാബു സി.എ, അരിമുണ്ട സുരേഷ്, മൊയ്തു കോറോം , കെ.എം ഹരിന്ദ്രന്ക്ക എം.പി സുകുമാരന്‍, വി.കെ ശിവദാസന്‍, പി.കെ രാമചന്ദ്രന്, ലീല സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി തട്ടിപ്പിലെ കുറ്റവാളികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ സമരത്തിനായിരിക്കും ബിജെപി നേതൃത്വം നല്‍കുകയെന്ന് ബത്തേരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസ് പറഞ്ഞു. ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ മണ്ഡലം പ്രസിഡന്റ് പി. എം.അരവിന്ദന് അദ്ധ്യക്ഷത വഹിച്ചു. വി.മോഹനന്, കൂട്ടാറ ദാമോദരന്‍, കെ.പ്രേമാനന്ദന്, കെ.ബി.മദന്‍ലാല്‍, രാജന്, രാധാസുരേഷ്, ബാബു, പി.ആര്.ലക്ഷ്മണന്, കെ.സുരേന്ദ്രന്, കെ.സി.കൃഷ്ണന്‍കുട്ടി, സി.ആര്.ഷാജി, ഗോപാലകൃഷ്ണന്, ടി.എന്‍.വിജയന്, ഷീല, എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി : മാനന്തവാടി താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു. പാലേരി രാമന്, അഖില്‍പ്രേം, പി.കെ.വീരഭദ്രന്, ലക്ഷ്മി കക്കോട്ടറ, രജിത അശോകന്, വിജയന് കൂവണ, വില്‍ഫ്രഡ് മുതിരക്കാലായില്‍, ജി.കെ.മാധവന്, ശ്രീലതാ ബാബു, മനോജ് ഒഴക്കോടി, ശ്യാമള ചന്ദ്രന്, മല്ലിക സുരേഷ്, കെ.ജയേന്ദ്രന്‍, മനോജ്, ജിതിന്‍ഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: