പാലക്കാട്: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് പല്ലിളക്കിയ സെന്റ് സെബാസ്റ്റ്യന്‍സ് എയിഡഡ് യു .പി സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്ന മേരിക്കെതിരെയുള്ള നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടറുടെ ആഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ബാലാവകാശ സംരക്ഷണ വേദി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 15ന് രാവിലെ 10 മണിക്ക് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കളക്ടറേറ്റ് മാര്‍ച്ച് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് ഉല്‍ഘാടനം ചെയ്യും.
മാര്‍ച്ചില്‍ കുട്ടികളും, അമ്മമാരും, രക്ഷിതാക്കളും, കുട്ടികളുടെ അവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: