കോഴിക്കോട്: ജില്ലയ്‌ക്ക് വേണ്ടി ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യ വിഭവ ശേഷിയും പ്രയോജനപ്പെടുത്തി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ഭൂവിഭവ വിവര സംവിധാനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഭൂവിഭവ വിവര സംവിധാനത്തിന്റെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും മനുഷ്യവിഭവശേഷിയും ജില്ലാ പ്ലാനിംഗ് ഓഫീസിന് കൈമാറും. കൃഷി വകുപ്പിന്റെ കീഴിലുള്ള സോയില്‍ ആന്റ് ലാന്‍ഡ് യൂസ് സര്‍വ്വെ ഓഫ് ഇന്ത്യ തയ്യാറാക്കിയ ജില്ല മണ്ണ് പര്യവേഷണ റിപ്പോര്‍ട്ടിന്റെ പ്രകാശനം ജില്ല പ്രകൃതിവിഭവ ഡാറ്റാ ബാങ്കിന്റെ പ്രകാശനം എന്നിവയും നടക്കും.
ഐഐഐടിഎംകെയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഭൂവിഭവ വിവര സംവിധാനം പ്രാദേശികാസൂത്രണത്തിന് സഹായകമായ രീതിയിലാണ് തയ്യാറാക്കിട്ടുള്ളത്. എറണാകുളം, പാലക്കാട്, വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളുടെ സമ്പൂര്‍ണ്ണ ഭൂവിഭവ വിജ്ഞാനം ഇതിനോടകം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഒക്‌ടോബര്‍ 15 മുതല്‍ കോഴിക്കോട് ജില്ലയിലും ഈ സംവിധാനം നിലവില്‍ വരും.
കോഴിക്കോട് ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായിട്ടുള്ള വിവരങ്ങളെ ഭൂവിവരസംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന പദ്ധതിയാണ് ഭൂവിഭവവിവര സംവിധാനം (ഘമിറ ഞലീൗൃരല െകിളീൃാമശേീി ട്യേെലാ). കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ഈ ന്യൂതന സംവിധാനം നിലവില്‍ വരുന്നതോടെ ജില്ലയുടെ ഭൂവിഭവ വിജ്ഞാനം വിരല്‍തുമ്പില്‍ ലഭിക്കും്. (ംംം.സഹൗയഹൃശ.െരീാ) തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതി വിഭവങ്ങള്‍, മണ്‍തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും, പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും, വിശകലനം നടത്തുന്നതിനും, സ്ഥിതി വിവരകണക്ക് ലഭ്യമാക്കുന്നതിനും, ഭൂപടങ്ങള്‍ തയ്യാറാക്കി കോപ്പിയെടുക്കുന്നതിനും കഴിയും. ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യ വിഭവ ശേഷിയും ഒരുപോലെ പ്രയോജനപ്പെടുത്തിയാണ് വിപുലമായ വിജ്ഞാനശേഖരം ഒരുക്കിയിരിക്കുന്നത്.
ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്മതലത്തിലുള്ളതുമായ അറിവ് ഒരു അവിഭാജ്യ ഘടകമാണ്. പരസ്പര പൂരകങ്ങളായ ഈ അടിസ്ഥാന വിഭവങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി അതാതു പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥായിയുമായ വിഭവ വികസന പദ്ധതികള്‍ സൂക്ഷ്മതലത്തില്‍ ആവിഷ്‌കരിക്കുന്നതിലൂടെ മാത്രമേ ആ പ്രദേശത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകൂ.
2015-ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്. വിവരങ്ങള്‍ ആവശ്യാനുസരണം ഇതില്‍ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഭൂപ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളും ഭൂവിഭവവിവര സംവിധാനത്തില്‍ ലഭ്യമാകും.
തദ്ദേശ ഭരണമേധാവികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്‌ദ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം ചെയ്യുന്നതിലെ പുതിയ സാദ്ധ്യതകളെ കുറിച്ച് ഉള്‍കാഴ്‌ച്ച നല്‍കുന്നതിനായി ശില്‍പശാലയും സംഘടിപ്പിക്കുന്നു. ശില്‍പശാലയില്‍ സോയില്‍ ആന്റ് ലാന്‍ഡ് യൂസ് സര്‍വ്വെ ഓഫ് ഇന്ത്യ (ടഘഡടക), കകകഠങഗ, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളും സംശയനിവാരണവും ഉണ്ടായിരിക്കും. 15 ന് രാവിലെ 10 ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി. ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.















