നാദാപുരം: പാറക്കടവില്‍ കഴിഞ്ഞ ദിവസം ഹോംഗാര്‍ഡിനെ ആക്രമിച്ച എന്‍ഡിഎഫ്, ലീഗ് പ്രവര്‍ത്തകരായ മുപ്പത് പേര്‍ക്കെതിരെ വളയം പോലീസ്സ് കേസ് എടുത്തു .ചൊവാഴ്‌ച്ച ആയിരുന്നു സംഭവം പാറക്കടവ് ടൗണില്‍റ്റി ട്രാഫിക്ക് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വളയം സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാജനാണ് ആക്രമിക്കപ്പെട്ടത് .അപകടമാകും വിധം ബൈക്ക് ഓടിച്ച യുവാവിനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു തിരികെ ടൗണില്‍ എത്തിയപ്പോള്‍ മുപ്പതോളം വരുന്ന ക്രിമിനല്‍സംഘം വളഞ്ഞിട്ട് അക്രിമിക്കുകയായിരുന്നു നിരവധി കേസില്‍ ഉള്‍പ്പെട്ട എന്‍ഡിഎഫ് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടവരെന്നാണ് സൂചന. പാറക്കടവ് ടൗണില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും അപകടകരമാകും വിധം ബൈക്ക് ഓടിക്കുന്നതും ചോദ്യം ചെയ്യുന്ന ഹോംഗാര്‍ഡ് മാരെ ആക്രമിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഹോംഗാര്‍ഡിനെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് മാസങ്ങളോളം ടൗണില്‍ ട്രാഫിക്ക് ജോലിയില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തയതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്.














