കോഴിക്കോട്: കേസരിവാരികയുടെ പ്രചാരമാസപ്രവര്‍ത്തനത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കം. ഒക്‌ടോബര്‍ 16 ന് കേസരി ദിനമായി ആചരിക്കും. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അന്ന് പ്രചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകളുടെ പ്രധാന പ്രവര്‍ത്തകര്‍ വിവിധസ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കും. വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തെ. നിരവധി പ്രമുഖര്‍ കേസരി വാര്‍ഷികവരിസംഖ്യ നല്‍കി പ്രചാര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കോഴിക്കോട് മഹാനഗരത്തില്‍ 10 നഗരങ്ങളിലായി പ്രചാരപ്രവര്‍ത്തനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്നലെ മലാപ്പറമ്പ് വേദവ്യാസവിദ്യാലയത്തില്‍ നടന്ന യോഗത്തില്‍ കേസരി ദിനപ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇന്നലെ പന്തീരാങ്കാവ് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേസരി സദസില്‍ കേസരി സഹപത്രാധിപരും ആര്‍എസ്എസ് മഹാനഗര്‍ പ്രചാര്‍പ്രമുഖുമായ ടി. സുധീഷ് സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിണാരി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ബബീഷ് സ്വാഗതവും നിത്യാനന്ദന്‍ നന്ദിയും പറഞ്ഞു.














