ഇരിങ്ങാലക്കുട: ശക്തമായ ട്രാഫിക് കുരുക്ക് അനു’വപ്പെടുന്ന ബസ് സ്റ്റാന്റ് ഠാണ മെയിന്‍ റോഡില്‍ കേബിള്‍ ഇടാന്‍ കോണ്‍ഗ്രീറ്റ് റോഡ് കുത്തിപൊളിച്ചും കുടിവെള്ളപൈപ്പ് പൊട്ടിച്ചതിലും വിവാദമുയരുന്നു. മെയിന്‍ റോഡില്‍ പലയിടത്തായി ഇങ്ങനെ കുഴിയെടുത്തിട്ടുണ്ട്. ബോയ്സ് ഹൈസ്കൂളിനു മുമ്പിലാണ് കുടിവെള്ളപൈപ്പു പൊട്ടി ചളികുഴിയായി മാറിയത്. റോഡു കുത്തിപൊളിച്ച് കേബിള്‍ ഇടുന്നതിനെകുറിച്ച് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശക്തമായ ബഹളം നടന്നിരുന്നു. കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടു സൃഷ്ടിച്ച് റോഡുകള്‍ വെട്ടിപൊളിച്ച ശേഷം റോഡ് പൂര്വ്വസ്ഥിതിയിലാക്കുന്നില്ലെന്നതും ജനങ്ങളുടെ ശക്തമായ എതിര്പ്പിനിടയാക്കുന്നു. ഇതിനെതിരെ മുനിസിപ്പല്‍ അധികൃതര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: