ചാലക്കുടി: പെട്രോള്‍ ടാങ്കില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നത് പരിഭാന്ത്രി പരത്തി. ചാലക്കുടി ആനമല ജംഗ്ഷനില്‍ വെച്ച് ബൂധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.എറണാകുളത്ത് നിന്ന് വാണിയംകുളത്തേക്ക് കൊണ്ടു പോവുകയായിരുന്ന ഇന്ധനമാണ് ചോര്‍ന്നത്. സംഭവമറിഞ്ഞ് ചാലക്കുടിയിലെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും ലീക്കടക്കുവാന് സാധിച്ചില്ല. ഹര്‍ത്താല്‍ ദിനമായത്തിനാല് പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ലോറി മാറ്റിയ ശേഷം കൊച്ചിയിലേക്ക് വിവരമറിയിക്കുകയായിരുന്നു.അവിടെ നിന്നുള്ളവരെത്തി ലോക്ക് വേര്‍പ്പെടുത്തിയാല്‍ മാത്രമെ തകരാര്‍ പരിഹരിക്കുവാന്‍ കഴിയുകയുള്ളവെന്ന ലോറി ജീവനക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് അവരെ വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: