ഇളങ്ങുളം: കൂരാലി 5591-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ സംഗീതജ്ഞന്‍ തലവടി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വരസുധ കലാക്ഷേത്രയുടെ ഉദ്ഘാടനം വിജയദശമിനാളില്‍ നടന്നു.
എലിക്കുളം പഞ്ചായത്തംഗം സുജാതാ ദേവി ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ സ്രായിക്കാട്ട് അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി മുന്‍ അംഗവും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പൊന്‍കുന്നം സെയ്ദ്, പഞ്ചായത്തംഗം ജോഷി കെ. ആന്റണി, ഇളങ്ങുളം ശാസ്താ ദേവസ്വം സെക്രട്ടറി അഡ്വ. കെ. വിനോദ്, ഹൈമ സംസ്‌കൃത വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ പി.എസ്. ശശിധരന്‍ നായര്‍, കരയോഗം സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍, തലവടി കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
















