പാല്‍വെളിച്ചം: അവധി ദിനങ്ങളില്‍ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുമ്പോള്‍ പ്രധാന ആകര്‍ഷണകേന്ദ്രമായ കുറുവാദ്വീപ് അടഞ്ഞു തന്നെ കിടക്കുന്നു. മഴക്കാലത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് അടച്ച കുറുവ മഴപൂര്‍ണ്ണമായും വിട്ടുമാറിയിട്ടും തുറക്കുന്നതിനാവശ്യമായ നടപടികളില്ല. വനം വകുപ്പില്‍ നിന്നുള്ള തടസ്സങ്ങളാണ് കേന്ദ്രം തുറക്കുന്നതിന് താമസത്തിനിടയാക്കുന്നതെന്നാണ് പറയപ്പെടുന്നത്. വനം വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന് കേന്ദ്രത്തിനും ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും സംഭവിക്കുന്നു. കുറുവ ദ്വീപ് തുറക്കാത്ത വിവരമറിയാതെ അന്യനാടുകളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിരാശയില്‍ മടങ്ങേണ്ട സാഹചര്യമണ് നിലവിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ദ്വീപിനുള്ളിലെ ചങ്ങാടങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ആദ്യത്തില്‍ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറക്കുമായിരുന്നു. നിത്യവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്. മഹാനവമി, മുഹറം എന്നിവയോടനുബന്ധിച്ച് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധിയായതിനാല്‍ ഇന്നലെ ഉച്ചയോടെ തന്നെ ആയിരത്തിലധികം പേര്കുറുവയുടെ പാല്‍വെളിച്ചം പ്രവേശന കവാടത്തിലെത്തി തിരിച്ചു പോയതായി നാട്ടുകാര്‍ പറയുന്നു. കുറുവ ദ്വീപിലേക്കുള്ള പുല്‍പ്പള്ളി പാക്കം ഭാഗത്ത് കൂടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം വനം വകുപ്പിനും പാല്‍വെളിച്ചം ഭാഗത്ത് കുടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം ഡി.ടി.പി.സിക്കുമാണ്. ഡി.ടി.പി.സി. വരുമാനത്തിന്റ ഒരുഭാഗം വനം വകുപ്പിന് നല്‍കണം. ഡി.ടി.പി.സിക്ക് ഇവിടെ 24 ജീവനക്കാരാണ് നിലവിലുള്ളത്.അവധി ദിവസങ്ങളില്‍ 5000ത്തോളം സന്ദര്‍ശകര്‍ വരെ കുറുവ സന്ദര്‍ശിക്കാനെത്താറുണ്ട്. പ്രവേശനത്തിന് സ്വദേശികള്‍ക്ക് 80 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ കാമറ ടിക്കറ്റ് ഉള്‍പ്പെടെയുള്ള വരുമാനവും ലഭിക്കുന്നുണ്ട്. 950 ഏക്കര്‍ വനപ്രദേശത്തുള്ള കുറുവ ദ്വീപ് സമൂഹം വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളമാണ്. അപൂര്‍വ്വയിനം ഔഷധച്ചെടികളും ഓര്‍ക്കിഡുകളും പച്ചപ്പും അടങ്ങിയ കുറുവ ദ്വീപിനുള്ളില്‍ ഒരു കിലോമീറ്ററോളം നടന്നശേഷമുള്ള പുഴയിലെ കുളിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടം കാണാനെത്തുന്നവര്‍ക്ക് നവ്യാനുഭവമാകാറുണ്ട്. ദ്വീപിനുള്ളിലേക്കുള്ള ചങ്ങാടയാത്രയും പ്രകൃതി ഭംഗിയുമെല്ലാം സഞ്ചാരികളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവാണ് വരുത്തുന്നത്. വിദ്യാലങ്ങളിലെ വിനോദ സഞ്ചാര യാത്രകള്‍ ഈമാസം തുടങ്ങാനിരിക്കെ കേന്ദ്രം തുറക്കാത്തത് ജില്ലയിലെത്തുന്ന കുട്ടികള്‍ക്കം മോഹഭംഗമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: