തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള ബസ് സ്റ്റാന്‍ഡ് ലഹരി ഉപയോഗിക്കുന്നവരുടെ വിഹാര കേന്ദ്രമായി മാറി.
സ്റ്റാന്‍ഡ് പണി കഴിഞ്ഞു വര്‍ഷങ്ങളായെങ്കിലും ഇതുവരെയും ഉപയോഗത്തില്‍ വരുത്തുവാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇപ്പോള്‍ യാത്രാബസുകള്‍ ഒന്നും തന്നെ ഈ വഴി വരികയോ കയറിയിറങ്ങുകയോ ചെയ്യുന്നില്ല. ഉത്സവ സമയത്തു പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഭക്തര്‍ക്ക് വേണ്ടിയോ യാത്രക്കാര്‍ക്ക് വേണ്ടിയോ ഒന്നുംതന്നെ ചെയ്യാറില്ല. ഇപ്പോള്‍ രാത്രിയില്‍ മദ്യത്തിനും മയക്കു മരുന്നിനും മറ്റു ലഹരി മരുന്നുകളുടെയും ആസ്ഥാനകേന്ദ്രമായി മാറിയിരിക്കുന്നു.ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്നും ക്ഷേത്രം ബസ് സ്റ്റാന്ന്റ്് പ്രവര്ത്തനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: